
പാലക്കാട്: വിമത സ്ഥാനാർത്ഥിക്കുനേരെ വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസെടുത്തു. അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിനെതിരെയാണ് കേസെടുത്തത്. അഗളി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി ആർ രാമകൃഷ്ണനെതിരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്.
ഈ മാസം ഇരുപത്തിരണ്ടിനായിരുന്നു സംഭവം. രാത്രി എട്ടരയോടെ ജംഷീർ രാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് ഭീഷണിമുഴക്കിയത്. തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. കേട്ടാലറയ്ക്കുന്ന രീതിയിൽ അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.
തൊട്ടടുത്ത ദിവസം രാമകൃഷ്ണൻ അഗളി പൊലീസിൽ പരാതി നൽകി. എന്നാൽ കോടതിയെ സമീപിക്കാനായിരുന്നു പൊലീസ് നിർദേശിച്ചത്. തുടർന്ന് രാമകൃഷ്ണൻ ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാറിന് പരാതി നൽകുകയായിരുന്നു. പൊലീസ് രാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജംഷീറിനെ കഴിഞ്ഞ ദിവസം പാർട്ടി തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |