
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സമീപകാല വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നൂവെന്ന് മന്ത്രി വി.ശിവൻകുട്ടി. എതിരാളികളെ 'ഊളകൾ' എന്നീ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേരുന്നതല്ല. തിരുവനന്തപുരത്ത് ആകെ ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. സ്വന്തം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, ലോക്‌സഭാ മണ്ഡലങ്ങളോ എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകളുണ്ടെന്നും പോലും അറിയാത്ത ഒരാൾ ജനങ്ങളെ നയിക്കാൻ വരുന്നത് ലജ്ജാവഹമാണ്.
കേന്ദ്രമന്ത്രി എന്ന നിലയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ കഴിവില്ലായ്മയുടെ സാക്ഷ്യപത്രമാണ്. നേമത്ത് ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചത് 'രാഷ്ട്രീയ വിക്രിയ'കളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ പരാമർശം നേമത്തെ വോട്ടർമാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും വാർത്താക്കുറിപ്പിൽ ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |