
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോവാൻ ഉപയോഗിച്ച ഫോക്സവാഗൺ പോളോ കാർ യുവനടിയുടേതാണെന്ന് ഉറപ്പിച്ച് പൊലീസ്. ഈ സാഹചര്യത്തിൽ കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് നീക്കം. രാഹുലുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഈ നടി. നടിയെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്നും സൂചനയുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഈ കാർ പാലക്കാടുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് നിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |