തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സർക്കാർ നിലപാടിനെതിരെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ജില്ലാ സംസ്ഥാന തലങ്ങളിലും സമരം സംഘടിപ്പിക്കാൻ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സമിതി. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും അനുവദിച്ച ഫണ്ടുകൾ ട്രഷറി നിയന്ത്രണങ്ങളിലൂടെ നൽകാതിരിക്കുകയുമാണ് സർക്കാർ. കഴിഞ്ഞ വർഷത്തെ പൂർത്തീകരിക്കാത്ത പദ്ധതികൾ ഈ വർഷം സ്പില്ലോവറായി പൂർത്തീകരിക്കാൻ ഉത്തരവ് നൽകുമ്പോൾ മതിയായ പണം സ്‌പെഷ്യൽ ഫണ്ടായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇന്ദിരാഭവനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന ചെയർമാൻ എം. മുരളി എക്സ് എം.എൽ .എ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ,കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് വി.ടി.ബൽറാം,രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം ലിജു, എൻ. വേണുഗോപാൽ,ദേശീയ കൺവീനർമാരായ ഡി.ഗീതാകൃഷ്ണൻ,അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |