അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (കണക്ക്) മലയാളം മാദ്ധ്യമം (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 738/2023), എൽ.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 513/2023, 212/2023) തസ്തികളിലേക്ക് 22 നും പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയിലേക്ക് 23, 24 തീയതികളിലും പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 241/2023) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക് അപ്ലൈയിൻസസ് (കാറ്റഗറി നമ്പർ 670/2023) തസ്തികയിലേക്ക് 24 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
പത്താംക്ലാസ് അടിസ്ഥാന യോഗ്യത ആവശ്യമായ തസ്തികകളിലേക്കുള്ള മൂന്നാംഘട്ട പൊതുപ്രാഥമിക ഒ.എം.ആർ. പരീക്ഷ 25 ന് ഉച്ചയ്ക്ക് 1.30 മുതൽ 03.15 വരെ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മെക്കാനിക് ഡീസൽ (കാറ്റഗറി നമ്പർ 658/2023) തസ്തികയിലേക്ക് 27 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (കാറ്റഗറി നമ്പർ 660/2023) തസ്തികയിലേക്ക് 28 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |