SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.16 PM IST

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Increase Font Size Decrease Font Size Print Page
p

വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 524/2024, 564/2024-വിശ്വകർമ്മ, 565/2024-പട്ടികജാതി, 566/2024-ഒ.ബി.സി.) തസ്തികയിലേക്ക് 16, 17, 18 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

പ്രായോഗിക പരീക്ഷ

കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 621/2024, 622/2024 തുടങ്ങിയവ) തസ്തികയിലേക്ക് 17, 18, 19, 20 തീയതികളിൽ രാവിലെ 5.30 ന് ജി.എച്ച്.എസ്.എസ് കാസർകോട് സ്‌കൂൾ ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.

പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (കാറ്റഗറി നമ്പർ 621/2024, 622/2024) തസ്തികയിലേക്ക് 17 മുതൽ 23 വരെ ( 21, 22 ഒഴികെ) തീയതികളിൽ പാലക്കാട്, കല്ലേക്കാട്, പരേഡ് ഗ്രൗണ്ട്, ഡിസ്ട്രിക്ട് ആംഡ് റിസർവ് പൊലീസ് ക്യാമ്പിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) (കാറ്റഗറി നമ്പർ 472/2024, 491/2024-എസ്.സി.സി.സി) തസ്തികയിലേക്ക് 16 മുതൽ 23 വരെ (22 ഒഴികെ) രാവിലെ 5.30 മുതൽ തിരുവനന്തപുരം ആനയറയിലുളള കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്തുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. പ്രായോഗിക പരീക്ഷയിൽ യോഗ്യരാകുന്നവർക്ക് അതേ ദിവസം പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.

അഭിമുഖം

കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 80/2024) തസ്തികയിലേക്ക് 18 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്ക് 18, 19 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്കുള്ള വകുപ്പുതല പരീക്ഷ

ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ (ഒക്‌ടോബർ 2025) ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവർ ആൻഡ് ഹയർ) മാർച്ച് 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ലാംഗ്വേജ് ടെസ്റ്റ് ഡിവിഷൻ എ ലോവറിന് അപേക്ഷിച്ചവർ അന്നേ ദിവസം രാവിലെ 8.15 നും ഹയറിന് അപേക്ഷിച്ചവർ രാവിലെ 10.15 നും അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം. ടൈംടേബിൾ, സിലബസ് എന്നിവ വെബ്‌സൈറ്റിൽ. 16 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​നി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​ലാ​ബ് ​ടെ​ക്നി​ഷ്യ​ൻ,​ ​അ​റ്റ​ൻ​ഡ​ർ,​ ​സാ​നി​ട്ടേ​ഷ​ൻ​ ​വ​ർ​ക്ക​ർ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി.​എ​സ്‌​സി​ ​എം.​എ​ൽ.​ടി​/​ഡി.​എം.​എ​ൽ.​ടി​യാ​ണ് ​ലാ​ബ് ​ടെ​ക്‌​നി​ഷ്യ​ന്റെ​ ​യോ​ഗ്യ​ത.​ ​അ​റ്റ​ൻ​ഡ​ർ​ ​ത​സ്തി​ക​യ്ക്ക് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പാ​സും,​ ​സാ​നി​ട്ടേ​ഷ​ൻ​ ​വ​ർ​ക്ക​ർ​ ​ത​സ്തി​ക​യ്ക്ക് ​ഏ​ഴാം​ ​ക്ലാ​സ് ​പാ​സു​മാ​ണ് ​യോ​ഗ്യ​ത.​ ​‌​ 23​ന് ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​ജി​ല്ലാ​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​രു​ടെ​ ​ഓ​ഫീ​സി​ലാ​ണ് ​അ​ഭി​മു​ഖം.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നു​ ​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷാ​ ​ഫോം​ ​പൂ​രി​പ്പി​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജി​ന് ​സ​മീ​പ​മു​ള്ള​ ​ആ​രോ​ഗ്യ​ഭ​വ​ൻ​ ​ബി​ൽ​ഡിം​ഗി​ന്റെ​ 5ാം​ ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​ജി​ല്ലാ​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​രു​ടെ​ ​ഓ​ഫീ​സി​ൽ​ ​നേ​രി​ട്ടോ​ ​ത​പാ​ൽ​ ​മു​ഖേ​ന​യോ​ 19​ ​ന​കം​ ​ല​ഭ്യ​മാ​ക്ക​ണം.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​n​a​m.​k​e​r​a​l​a.​g​o​v.​i​n.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY