11 ന് പി.എസ് .സി നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം 10നും, 12ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം 11ലേയ്ക്കും മാറ്റി നിശ്ചയിച്ചു.
ആലപ്പുഴ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2 (ഹോമിയോ)
കാറ്റഗറി നമ്പർ 80/2024, 353/2024 ഹിന്ദു നാടാർ തസ്തികയിലേയ്ക്കുള്ള അഭിമുഖം 10ന് ആലപ്പുഴ ജില്ല പി.എസ്.സി ഓഫീസിൽ നടക്കും .
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്)
മലയാളം മീഡിയം (കാറ്റഗറി നമ്പർ 599/2024) തസ്തികയിലേയ്ക്കുള്ള അഭിമുഖം 10, 11 തീയതികളിൽ ഇടുക്കി ജില്ല പി.എസ്.സി. ഓഫീസിൽ നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സീനിയർ ആൻഡ് ജൂനിയർ) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 574/2024, 575/2024) തസ്തികകളിലേയ്ക്കുള്ള അഭിമുഖം 10, 11 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മ്യൂസിയം മൃഗശാല വകുപ്പിൽ മേസൺ (കാറ്റഗറി നമ്പർ 284/2024) തസ്തികയുടെ
സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 10ന് പി.എസ്.സി. ആസ്ഥാന
ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |