മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 678/2023) തസ്തികയിലേക്ക് 16, 21, 22, 23, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
കോഴിക്കോട് ജില്ലയിൽ വനം വകുപ്പ് ഫോറസ്റ്റ് വാച്ചർ (വനാശ്രിതരായ പുരുഷൻമാരായ പട്ടികവർഗ്ഗക്കാർക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 206/2024) തസ്തികയിലേക്ക് 16ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ രാവിലെ 7ന് അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (കാറ്റഗറി നമ്പർ 392/2024-എൽ.സി./എ.ഐ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി (കാറ്റഗറി നമ്പർ 393/2024-മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (കാറ്റഗറി നമ്പർ 398/2024- വിശ്വകർമ്മ) തസ്തികകളിലേക്ക് 21ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണിയിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം 21ന് രാവിലെ 10.30ന് നടക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
കോളേജ് സൈക്കോളജിസ്റ്റ്
കാര്യവട്ടം സർക്കാർ കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 2025-2026 അദ്ധ്യയനവർഷത്തിലേക്ക് കോളേജ് സൈക്കോളജിസ്റ്റ് (കോൺട്രാക്ട് നിയമനം) ഒഴിവുകൾഉണ്ട്. കോളേജുകളെ ക്ളസ്റ്ററുകളായി തിരിച്ച് ആകെ രണ്ട് ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ളിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23ന് രാവിലെ 10ന് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9188900161, 0471 2417112.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |