തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 401/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 395/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 534/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി (കാറ്റഗറി നമ്പർ
568/2024) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ്
തൊറാസിക് സർജറി (കാറ്റഗറി നമ്പർ 025/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി (കാറ്റഗറി നമ്പർ 369/2024), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീർ (എൽ.സി./എ.ഐ.)
(കാറ്റഗറി നമ്പർ 487/2024), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 607/2024), പോലീസ് (മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്) വകുപ്പിൽ മോട്ടോർ ട്രാൻസ്‌പോർട്ട് സബ്
ഇൻസ്‌പെക്ടർ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 90/2024) തസ്തികകളിലും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക
മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 152/2024).
മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 426/2024).
വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 14/2024).
വയനാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 435/2024).
എറണാകുളം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 612/2024).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |