തിരുവനന്തപുരം: സെപ്തംബർ 1 മുതൽ രാവിലെ നടക്കുന്ന പി.എസ്.സി. പരീക്ഷകൾ 7 ന്
ആരംഭിക്കും. നിലവിൽ 7.15 ന് നടത്തിവരുന്ന പരീക്ഷകളാണ് 7 മണിക്ക് ആരംഭിക്കുന്നത്.
എന്നാൽ പരീക്ഷാസമയദൈർഘ്യത്തിൽ മാറ്റമുണ്ടാകില്ല.
അഭിമുഖം
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (നേരിട്ടും
തസ്തികമാറ്റം മഖേനയും) (കാറ്റഗറി നമ്പർ 380/2022, 381/2022) തസ്തികയിലേക്കുള്ള അഭിമുഖം
16, 18, 19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അഭിമുഖ
തീയതിയിലും സമയത്തിലും മാറ്റമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് പ്രകാരം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാകണം.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ
672/2023) തസ്തികയിലേക്ക് 22, 23, 25, ആഗസ്ത് 1 തീയതികളിൽ പി.എസ്.സി. ആസ്ഥാന
ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികജാതി) (കാറ്റഗറി നമ്പർ 536/2024) തസ്തികയിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം
നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എൻഡോക്രൈനോളജി (കാറ്റഗറി നമ്പർ 189/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (കാറ്റഗറി നമ്പർ 188/2024) തസ്തികകളിലേക്ക് 19 ന് രാവിലെ 7.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും
അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) (കാറ്റഗറി നമ്പർ 658/2023) തസ്തികയിലേക്ക് 17 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സിസ്റ്റം അനലിസ്റ്റ് ആൻഡ് സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ 67/2024, 190/2024), കേരഫെഡ്/സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 242/2024, 125/2024) തസ്തികകളിലേക്ക് 28 ന് രാവിലെ 7.15 മുതൽ 9.15
വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
തിരുത്തൽ വിജ്ഞാപനം
ഫസ്റ്റ് ഗ്രേഡ് സർവ്വേയർ/ഹെഡ് സർവ്വേയർ ടെസ്റ്റ് (ജൂലൈ 2012) 12.08.2013 തീയതിയിലെ
ഫലവിജ്ഞാപനത്തിന്റെ തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |