തിരുവനന്തപുരം:വിവിധ വകുപ്പുകളിലായി തിരുവനന്തപുരം ജില്ലയിൽ ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി. - നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 19/2021, 20/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 30 മുതൽ ഫെബ്രുവരി 3 വരെ രാവിലെ 5 ന് പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (ഒ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ്, പർട്ടിക്കുലേഴ്സ്, വിജ്ഞാപന പ്രകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം.
വിജ്ഞാപനം റദ്ദുചെയ്തു
15.03.2021 തീയതിയിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) - തസ്തികമാറ്റം മുഖേന - (10 ശതമാനം ക്വാട്ട) (കാറ്റഗറി നമ്പർ 6/2021) തസ്തികയുടെ യോഗ്യതയിൽ ഭേദഗതി നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനവും തുടർ നടപടികളും റദ്ദു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |