SignIn
Kerala Kaumudi Online
Friday, 26 April 2024 3.37 PM IST

ചിന്തൻ ശിബിരിൽ നേതാക്കൾ: രാഹുൽ തന്നെ അദ്ധ്യക്ഷനാകണം

chintan-shivir

ഉദയ്പൂർ: രാഹുൽ ഗാന്ധി വീണ്ടും അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി സോണിയാ ഗാന്ധി വിളിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും യോഗത്തിൽ ആവശ്യമുയർന്നു. കേന്ദ്രത്തിനെതിരെ സംഘടിപ്പിക്കേണ്ട പ്രക്ഷോഭ, പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാനാണ് സോണിയ യോഗം വിളിച്ചത്. കേരളത്തിൽ കെ.പി.സി.സിയുടെ കെ റെയിൽ വിരുദ്ധ സമരം അടക്കം അദ്ധ്യക്ഷൻ കെ.സുധാകരൻ വിശദീകരിച്ചു.

ആഗസ്‌റ്റിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലൂടെ രാഹുൽ തലപ്പത്ത് മടങ്ങിയെത്തണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. ഒക്‌ടോബർ മുതൽ രാഹുൽ ഭാരതയാത്ര നടത്തണമെന്നും ഉത്തരേന്ത്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മുൻഗണന നൽകണമെന്നും അവർ പറഞ്ഞു. രാഹുൽ മനസു തുറന്നില്ല.

ജി - 23നെ കൈയിലെടുക്കാൻ നീക്കം:


പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണമെന്ന ജി–-23 വിമതരുടെ ആവശ്യം പരിഗണിക്കും. ശിബിരത്തിൽ പങ്കെടുക്കാത്ത കപിൽ സിബൽ ഒഴികെയുള്ള ജി. 23 നേതാക്കളെ വശത്താക്കുകയാണ് ലക്ഷ്യം. ഇന്ന് പ്രവർത്തകസമിതി അംഗീകരിച്ചാൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്ന തിരഞ്ഞെടുപ്പ് സമിതിയുടെ റോൾ പാർലമെന്ററി ബോർഡ് ഏറ്റെടുക്കും. രാജ്യസഭയിൽ പരമാവധി രണ്ട്‌ ടേം, അഞ്ച്‌ വർഷം കൂടുമ്പോൾ എ.ഐ.സി.സി സമ്മേളനം, പി.സി.സികൾക്ക്‌ പ്രത്യേക ഭരണഘടന എന്നീ നിർദ്ദേശങ്ങളും ഉണ്ട്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുന്ന ചർച്ചകളാണ് നടന്നതെന്ന് ഉപസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുലിനായി പൂജ

അദ്ധ്യക്ഷപദവി ഏറ്റെടുക്കാൻ രാഹുലിന്റെ മനസുമാറാനായി ചിന്തൻ ശിബിർ വേദിക്കരികെ ആരാധകന്റെ പൂജ. തടസങ്ങൾ തന്റെ പൂജയോടെ നീങ്ങുമെന്നും രാഹുൽ-പ്രിയങ്ക ബ്രിഗേഡ് വക്താവ് എന്ന് അവകാശപ്പെട്ട സഞ്ജീവ് ശർമ്മ പറഞ്ഞു. ഒരു പൂജാരിയുടെ നേതൃത്വത്തിൽ രാഹുലിന്റെ പടം വച്ച് ഹോമകുണ്ഠവും മറ്റുമൊരുക്കിയായിരുന്നു പൂജ.

സുധാകരനും ചെന്നിത്തലയും മടങ്ങി

ചിന്തൻ ശിബിരിൽ ചർച്ചകൾ പൂർത്തിയായതിന് പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ഉപസമിതി അംഗം രമേശ് ചെന്നിത്തലയും മടങ്ങി. തൃക്കാക്കര പ്രചാരണത്തിനാണ് പെട്ടെന്നുള്ള മടക്കം.

മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് സുധാകരൻ പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും. പരിചയ സമ്പത്തും യുവത്വവും കോർത്തിണക്കിയാകണം ചിന്തൻ ശിബിരത്തിന്റെ നിർദേശങ്ങൾ നടപ്പാക്കേണ്ടത്. പരിചയസമ്പത്തുള്ളവരെ മാറ്റി നിർത്താതെ സംഘടന കാര്യങ്ങളിൽ ചുമതല നൽകണമെന്നും സുധാകരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.