SignIn
Kerala Kaumudi Online
Thursday, 19 September 2024 10.19 PM IST

രാജ്യം ഗുരുദേവ ദർശനം പിന്തുടരണം: രാഹുൽ

Increase Font Size Decrease Font Size Print Page
rahul

 കേരളം രാജ്യത്തിന് മാതൃക

കൊല്ലം: രാജ്യം ശ്രീനാരായണ ഗുരുദേവ ദർശനം പിന്തുടരണമെന്ന് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽഗാന്ധി പറ‌ഞ്ഞു. ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ ആദ്യദിന പര്യടനത്തിന് സമാപനംകുറിച്ച് പള്ളിമുക്കിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദർശനം പിന്തുടരാതെ ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നത് അനാദരവാണ്. ഗുരുദേവ ദർശനം ജീവിതത്തിൽ പിന്തുടർന്ന ശേഷം പ്രതിമയ്ക്ക് മുന്നിലെത്തണം. രാജ്യത്തിന് ആവശ്യം ഈ പാതയാണ്. ഇന്നലെ രാവിലെ ഗുരുദേവ സമാധിയിൽ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയുമാണ് കേരളത്തിന്റെ വളർച്ചയുടെയും, ഒരുമയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മർഗ്ഗം തെളിച്ചത്. ഇവരിൽ ഒരാൾ പോലും വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചില്ല. അതാണ് കേരളത്തിന്റെ പൊതുവികാരം. ,​ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

രാജ്യത്ത് ഇന്ന് കാണുന്നത് വെറുപ്പും വിദ്വേഷവുമാണ്. . ആർ.എസ്.എസിന്റെയും ബിജെ.പിയുടെയും പ്രത്യയശാസ്ത്രമാണ് അതിന് കാരണം. അവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. മറ്റ് പ്രത്യയശാസ്ത്രങ്ങളോടുള്ള ബഹുമാനവും സഹിഷ്ണുതയുമാണ് രാജ്യത്തിന്റെ യഥാർത്ഥ ശക്തി. അതില്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ കശുഅണ്ടി തൊഴിലാളികളടക്കം കടുത്ത പ്രതിസന്ധിയലാണ്. അവർക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ല. വെറുപ്പ് പ്രചരിപ്പിക്കാൻ എളുപ്പമാണ്. ജനങ്ങളെ ഒരുമിപ്പിക്കുക പ്രയാസമാണ്. അതിന് മാനവികത അനിവാര്യമാണ്. കേരളത്തിന് ഈ മാനവികതയും പരസ്പര ബഹുമാനവുമുണ്ട്.

കടൽ കടന്നുപോയി ഗൾഫ് രാജ്യങ്ങൾ പടുത്തുയർത്തിയത് മലയാളികളാണ്. ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മലയാളികളോട് ബഹുമാനമാണ്. അവിടത്തെ ആശുപത്രികളിലെ നഴ്സുമാരിൽ വലിയൊരു വിഭാഗം മലയാളികളാണ്. അവർ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. അവിടത്തെ സർക്കാരിന് മലയാളി നഴ്സുമാരോട് ബഹുമാനമാണ്. കേരളത്തിലെ മികച്ച വിദ്യാഭ്യാസ സംവിധാനമാണ് അതിന് കാരണം. കേരളത്തിന്റെ ഡി.എൻ.എയാണ് ഈ സംവിധാനം സൃഷ്ടിച്ചത്. മറ്റുള്ളവരെ ബഹുമാനിക്കുന്ന സംസ്കാരമാണിത്. . രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കുള്ള സന്ദേശമാണ് കേരളമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAHUL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.