തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ രണ്ട് ചക്രവാതചുഴികളും സജീവമായി തുടരുന്നതിനാൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലും മഴയും ഇടിമിന്നലും ഉണ്ടാകാം. കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിൽ മണിക്കൂറിൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചേക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.ലക്ഷദ്വീപ്,കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |