തിരുവനന്തപുരം: തുലാവർഷം നാളെ ആരംഭിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാനാ, കർണാടക, കേരള സംസ്ഥാനങ്ങളിലാണ് പ്രധാനമായും തുലാവർഷം ലഭിക്കാറുള്ളത്. തുടക്കത്തിൽ തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ ആരംഭിക്കുന്ന മഴ തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. കേരളത്തിൽ തെക്കൻ ജില്ലകളിലാണ് തുലാവർഷ മഴ കൂടുതൽ ലഭിക്കാറുള്ളത്. ഉച്ചകഴിഞ്ഞ് കിഴക്കൻ മേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോടുകൂടിയ കൂടിയ മഴയാണ് തുലാവർഷം. കഴിഞ്ഞ വർഷം ഒക്ടോബർ 25ന് കേരളത്തിൽ ആരംഭിച്ച തുലാവർഷം അവസാനിച്ചത് റെക്കാഡ് മഴയുമായാണ് (109 % അധിക മഴ). ഇത്തവണയും കേരളത്തിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഒക്ടോബർ 1 മുതൽ 27 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 25ശതമാനം കുറവ് മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |