ചേർത്തല: പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്റി പി. രാജീവ് പറഞ്ഞു. ഓട്ടോകാസ്റ്റിൽ ഉത്തര റെയിൽവേക്കായി നിർമ്മിച്ച ആദ്യ ട്രെയിൻ ബോഗി കയറ്റി അയയ്ക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ പൊതു മേഖല സ്ഥാപനങ്ങൾക്ക് കഴിയണം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഡ്ബജറ്റിൽ പറഞ്ഞിരിക്കുന്നതടക്കമുള്ള സഹായങ്ങൾ ഓട്ടോകാസ്റ്റിനു ലഭ്യമാക്കാൻ ഇടപെടും.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ 29 എം.ഡിമാരുടെ ഒഴിവുകൾ ഉടൻ നികത്തും. 12 എം.ഡിമാരുടെ നിയമനത്തിനായി നോട്ടിഫിക്കേഷൻ നൽകി സെലക്ഷൻ കമ്മിറ്റിയ്ക്ക് അയച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഉത്തര റെയിൽവെയുടെ അമൃത്സർ സെൻട്രൽ വർക്ക് ഷോപ്പിലേക്ക് റോഡ് മാർഗം ഓപ്പൺ ട്രക്കിലാണ് ബോഗി കൊണ്ടുപോയത്. 10 ദിവസത്തിനുള്ളിൽ അവിടെയെത്തും. പഞ്ചാബ് സോണിന്റെ ഗുഡ്സ് വാഗണിന് ആവശ്യമായ 5 ബോഗികൾ നിർമ്മിക്കുന്നതിനാണ് ഓട്ടോകാസ്റ്റിന് ഓർഡർ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |