തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്നു ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിഹിതം ഇങ്ങനെ: മഞ്ഞ കാർഡൊന്നിന് 30 കിലോ അരി, 4 കിലോ ഗോതമ്പ് സൗജന്യം, 6 രൂപ നിരക്കിൽ ഒരു പായ്ക്കറ്റ് ആട്ട, ഒരു കിലോ പഞ്ചസാര 21 രൂപ. പിങ്ക് കാർഡ്: ഓരോ അംഗത്തിനും 4 കിലോ അരി. ഒരു കിലോ ഗോതമ്പ് സൗജന്യം, കാർഡിനുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നു 2 കിലോ കുറച്ച് അതിനു പകരം 2 പായ്ക്കറ്റ് ആട്ട എട്ടു രൂപ നിരക്കിൽ നൽകും. നീല കാർഡിലെ ഓരോ അംഗത്തിനും 4 രൂപ നിരക്കിൽ രണ്ടു കിലോ വീതം അരി. വെള്ള കാർഡിന് 19 കിലോ അരി 10.90 രൂപ നിരക്കിൽ.
റേഷൻകട പ്രവർത്തന സമയം
തിരുവനന്തപുരം: റേഷൻ കടകളുടെ ഈ മാസത്തെ സമയക്രമം: തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ ഇന്നു മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ. ഇതേ ജില്ലകളിലെ കടകൾ 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്കു ശേഷം 2 മുതൽ രാത്രി 7 വരെ.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കടകൾ 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ. ഈ ജില്ലകളിലെ കടകൾ ഇന്നു മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 7 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |