
കൊച്ചി: സുപ്രീംകോടതിയിലുള്ള കേസുകൾ ഉഭയസമ്മതപ്രകാരം തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് നടത്തും. രാജ്യത്തെങ്ങുമുള്ള അഭിഭാഷകർക്കും കക്ഷികൾക്കും 'സമാധാൻ സമാരോഹ്" എന്ന അദാലത്ത് പ്രയോജനപ്പെടുത്താം. നേരിട്ടോ ഓൺലൈനായോ പങ്കെടുക്കാം. താത്പര്യമുള്ളവർ കേസുകളുടെ വിശദാംശങ്ങൾ ഗൂഗിൾ ഫോമിൽ പൂരിപ്പിച്ച് സമർപ്പിക്കണം. ഗൂഗിൾ ഫോം സുപ്രീം കോടതിയുടെയും കെൽസയുടെയും വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി: മേയ് 31.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |