
ന്യൂഡൽഹി: മോശം അഭിഭാഷകർക്കെതിരെ ഉചിതമായ നടപടിയുണ്ടാകണമെന്ന് താത്പര്യപ്പെട്ട് സുപ്രീംകോടതി. സാമ്പത്തിക തട്ടിപ്പു നടത്തിയ അഭിഭാഷകനെ ബാങ്കിംഗ് സ്ഥാപനങ്ങൾ ബ്ലാക് ലിസ്റ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അഭിഭാഷക വൃത്തിയിൽ മൂല്യച്യുതി ഉണ്ടായതായി പൊതുധാരണയുണ്ടെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അഭിഭാഷകവൃത്തിയുടെ അന്തസ് നിലനിൽക്കണമെങ്കിൽ പെരുമാറ്റദൂഷ്യത്തിന് ശക്തമായ നടപടിയുണ്ടാകണം. ബാർ കൗൺസിലുകൾ ഇക്കാര്യം കൈകാര്യം ചെയ്യുന്നതിൽ പോരായ്‌മകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |