SignIn
Kerala Kaumudi Online
Wednesday, 29 April 2026 1.52 AM IST

കുട്ടിക്കടത്ത് തടയാൻ ഉന്നതതല സമിതി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടിക്കടത്ത് തടയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അവലോകന സമിതി രൂപീകരിച്ചു. യു.പി സ്വദേശിനിയുടെ കേസിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നൽകിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാന ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ പൊലീസ് മേധാവി അല്ലെങ്കിൽ സോഷ്യൽ പൊലീസിംഗ് ഡയറക്ടറാണ് കൺവീനറായി പ്രവർത്തിക്കുക. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യു വകുപ്പ് സെക്രട്ടറി, തൊഴിലും നൈപുണ്യവും വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ സമർപ്പിച്ച ശുപാർശകൾ പരിഗണിച്ചാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ ഉന്നതതല സമിതിക്ക് സർക്കാർ രൂപം നൽകിയത്.

TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.