ശിവഗിരി : കർക്കടകവാവ് ദിനത്തിൽ പിതൃക്കൾക്ക് ബലിതർപ്പണത്തിന് ശിവഗിരിയിലും പ്രധാന ശാഖാ സ്ഥാപനങ്ങളിലും സൗകര്യമുണ്ടാകും. 24ന് പുലർച്ചെ മുതൽ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. പതിവുപോലെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി അനവധി പേർ ശിവഗിരിയിൽ എത്തിച്ചേരും. മഹാഗുരുപൂജ ഉൾപ്പെടെ ശിവഗിരിമഠത്തിലെ പൂജാ വഴിപാടുകൾ തടസം കൂടാതെ നിർവഹിക്കാനുമാകും. ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠർ ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. എത്തിച്ചേരുന്ന വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും നേരിടാതിരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |