
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നിർവഹിച്ച കോട്ടയം പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ഇന്നലെ ശിവഗിരിയിൽ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തി.കോട്ടയം ജില്ലയിൽ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മഹാക്ഷേത്രങ്ങളിൽ മുൻനിരസ്ഥാനമാണ് മങ്കുഴി ക്ഷേത്രത്തിനുള്ളത്. എം.ആർ.ഉല്ലാസ് പ്രസിഡന്റായുള്ള എസ്.എൻ.ഡി.പി യോഗം 108-ാംനമ്പർ ശാഖായോഗമാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്. ഗുരുദേവൻ നാഗമ്പടം ക്ഷേത്രത്തിൽ വച്ചു ശാഖായോഗത്തിനു സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി.ശാഖായോഗം സെക്രട്ടറി എം.ആർ.ദിലീപ്,കമ്മിറ്റി അംഗങ്ങളായ ശശിധരൻ കടലാടിമറ്റം,ശശി മുടവനാട്ട്,വിശ്വംഭരൻ കൊച്ചനിമൂട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 50ൽ പരം അംഗങ്ങൾ ഗുരുപൂജയിലും മഹാഗുരുപൂജയിലും പ്രസാദം സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |