
തിരുവനന്തപുരം. 93-ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ മുന്നോടിയായി കേരളകൗമുദി ശിവഗിരി മഠവുമായി ചേർന്ന് നടത്തുന്ന സെമിനാർ 'ശിവഗിരി : പരിണാമ തീർത്ഥം' ഡിസംബർ 14 ഞായറാഴ്ച ശിവഗിരിയിൽ നടക്കും.രാവിലെ 10 മണിക്ക്
മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ,
ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, വി.ജോയി എം.എൽ.എ,, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, , മുൻ കൗൺസിലർമാരായ പി.എം.ബഷീർ, അഡ്വ.ആർ.അനിൽകുമാർ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി ,
ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി ,ചീഫ് മാനേജർ എസ് .വിമൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
93 -ാമത് തീർത്ഥാടന കാലം ഡിസംബർ15 നു തുടങ്ങുന്നതിനു മുന്നോടിയായിട്ടാണ് കേരളകൗമുദി സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |