ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനകമ്മിറ്റിയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രസാദിനെ ശിവഗിരി മഠത്തിൽ ചേർന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തു. ഇതിനു മുമ്പ് പലതവണ തീർത്ഥാടനകമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നിട്ടുണ്ട്. 2012ൽ തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയായിരുന്ന ഘട്ടത്തിലാണ് തിബറ്റ് ജനതയുടെ ആത്മീയഗുരുവായ ദലൈലാമ ശിവഗിരിമഠം സന്ദർശിച്ചത്. ഗുരുധർമ്മ പ്രചരണസഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ട്രസ്റ്റ് ബോർഡ് അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |