ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അനന്തരഗാമിയും ശിഷ്യപ്രമുഖനുമായ ബോധാനന്ദ സ്വാമികളുടെ 95ാമത് മഹാസമാധി പൂജ 25 ന് പുലർച്ചെ മൂന്നരയ്ക്ക് സ്വാമികളുടെ സമാധി പീഠത്തിൽ നടക്കും. സ്വാമികളുടെ സമാധി പൂജയിൽ പങ്കെടുക്കുവാൻ ഗുരുഭക്തൻമാർ 24 ന് തന്നെ ശിവഗിരിയിൽ എത്തിച്ചേരണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
സമാധിപൂജയ്ക്ക് ശേഷം രാവിലെ 10 മണിയ്ക്ക് ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനം നടക്കും.
ചിങ്ങം 1 ന് ആരംഭിച്ച ശ്രീനാരായണ മാസാചരണത്തിന്റേയും ധർമ്മചര്യായജ്ഞത്തിന്റേയും സമാപനവും ഗുരുദേവജയന്തിയ്ക്ക് ആരംഭിച്ച നാമജപവും ഇതോടെ പര്യവസാനിക്കും. ധർമ്മസംഘം ട്രസ്റ്റ് ജറനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ഗുരുപ്രസാദ് , സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ ,സ്വാമി അസംഗാനന്ദ ഗിരി, ഗുരുധർമ്മ പ്രചരണ സഭമണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, കേന്ദ്രസമിതി വൈസ് പ്രസിഡനന്റ് അനിൽ തടാലിൽ, രജിസ്ട്രാർ അഡ്വ. പി.എൻ. മധു, ശിവഗിരി മഠം പി.ആർ.ഒ, ഇ.എം. സോമനാഥൻ സ്വാമി ഹംസതീർത്ഥ എന്നിവർ സംസാരിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |