കൊല്ലം: 'തുളസിക്കതിർ നുള്ളിയെടുത്ത' അതേ നൈർമ്മല്യവുമായി ഹന ഫാത്തിം ഇന്നലെ ഷൺമുഖപ്രിയ രാഗത്തിൽ ഏകാംദേശ നായകി കീർത്തനവുമായി അരങ്ങിലെത്തി. രണ്ട് വർഷം മുമ്പ് തലയിൽ തട്ടമിട്ട് റെക്കാഡിംഗ് സ്റ്റുഡിയോയിൽ നിന്ന് 'തുളസിക്കതിർ നുള്ളിയെടുത്ത് ' എന്ന കൃഷ്ണ ഭക്തിഗാനം ഹന ഫാത്തിം പാടിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ഈ ഗാനം രചിച്ച കരുനാഗപ്പള്ളി സ്വദേശി സഹദേവനെയും ആരാധകർ അന്വേഷിച്ച് കണ്ടെത്തി. തുടർന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള താരമായി ഹന വളർന്നു.
എച്ച്.എസ്.എസ് ശാസ്ത്രീയ സംഗീതത്തിലായിരുന്നു കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഹനയുടെ മത്സരം. കരുനാഗപ്പള്ളി വെളുത്ത മണൽ തൊടിയൂർ മേച്ചിരയ്യത്ത് നൗഷാദ്ദീനും കൊല്ലം കോർപ്പറേഷൻ ജീവനക്കാരി ജസീലയുമാണ് മകൾക്ക് പിന്തുണ. പതിനൊന്ന് വർഷമായി സംഗീതം അഭ്യസിക്കുന്നു. രണ്ട് തവണ സംസ്ഥാന തലത്തിൽ അവസരം ലഭിച്ചു. പതിനൊന്ന് വർഷമായി സംഗീതം അഭ്യസിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |