ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ ഡ്രോൺ പറന്നുവീണത് പരിഭ്രാന്തി പരത്തി. കഴിഞ്ഞദിവസം വൈകിട്ട് ആൾസെയിന്റ്സ് ഭാഗത്തെ റൺവേയുടെ മുൻവശത്തുള്ള സ്ഥലത്താണ് ഡ്രോൺ വീണത്. വിമാനത്താവളത്തിലെ പരിശോധനാ സംഘമാണ് ആദ്യം ഡ്രോൺ കാണുന്നത്. തുടർന്ന് വിമാനത്താവള അധികൃതരെ വിവരമറിയിക്കുകയും ഇവർ വിവരം വലിയതുറ പൊലീസിന് കൈമാറുകയും ചെയ്തു.
പൊലീസ് ഡ്രോൺ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന രണ്ടായിരം രൂപ വില വരുന്ന ഡ്രോണാണിതെന്ന് മനസിലായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ കളിക്കുന്ന ഡ്രോൺ ആണെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |