
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ പത്താം ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് അഞ്ചിനാണ് എസ്‌എസ്‌എൽസി പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ജനുവരി 12 മുതൽ 22 വരെയാണ് ഐടി മോഡൽ പരീക്ഷ നടത്തുക. ഫെബ്രുവരി രണ്ട് മുതൽ 12 വരെയാണ് ഐടി പരീക്ഷ. ഫെബ്രുവരി 16 മുതൽ 20വരെയാണ് മോഡൽ പരീക്ഷ. 2026 മേയ് എട്ടിനാണ് ഫലപ്രഖ്യാപനം.
2025 നവംബർ 12 മുതൽ 19 വരെയാണ് പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. നവംബർ 21 മുതൽ 26 വരെ പിഴയോടുകൂടി അപേക്ഷകൾ സ്വീകരിക്കും. 2026 ഏപ്രിൽ ഏഴ് മുതൽ 25 വരെയായിരിക്കും മൂല്യനിർണയം. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 3,000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 4,25,000 കുട്ടികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷകൾ 2026 മാർച്ച് അഞ്ച് മുതൽ മാർച്ച് 27 വരെ നടക്കും. രണ്ടാം വർഷ പൊതുപരീക്ഷകൾ മാർച്ച് ആറ് മുതൽ 28 വരെ നടക്കും. ഒന്നാം വർഷ പരീക്ഷ ഉച്ചയ്‌ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്‌ച രാവിലെ 9.15ന് ആരംഭിച്ച് ഉച്ചയ്‌ക്ക് 12 മണിക്ക് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |