
തിരുവനന്തപുരം: 2026ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ 30വരെ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 5 മുതൽ 27 വരെ. രണ്ടാംവർഷ പരീക്ഷ മാർച്ച് 6 മുതൽ 28വരെ. ഇവയ്ക്കൊപ്പം 1-9 ക്ളാസുകളിലെ വാർഷിക പരീക്ഷയും നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. ഐ.ടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ. മാതൃകാപരീക്ഷ ഫെബ്രുവരി 16 മുതൽ 20വരെ. ഐ.ടി മാതൃകാപരീക്ഷ ജനുവരി 12 മുതൽ 22വരെ. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മേയ് 8ന്.
ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാംവർഷത്തേത് രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.15 മുതൽ ഉച്ചയ്ക്ക് 12വരെ. രണ്ടാംവർഷ പ്രായോഗിക പരീക്ഷ ജനുവരി 22ന് തുടങ്ങും. മേയ് 22ന് ഫലപ്രഖ്യാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |