
പൊന്നാനി/ തിരുവനന്തപുരം: വിവാദമായ സിൽവർ ലൈൻ പദ്ധതിക്കു ബദലായി സംസ്ഥാനത്ത് അതിവേഗ റെയിൽപാത നിർമ്മിക്കാൻ റെയിൽവേ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി) ഡി.പി.ആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഡി.എം.ആർ.സി മുൻ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ നേതൃത്വം നൽകും.
തുടക്കത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏകദേശം 430 കിലോമീറ്ററിലാണ് വേഗപാത. പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് 3.15 മണിക്കൂറിൽ കണ്ണൂരിലെത്താം.
ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചുവെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കി. 15 ദിവസത്തിനകം റെയിൽവേ മന്ത്രാലയം ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 2ന് പൊന്നാനിയിൽ ഡി.എം.ആർ.സി ഓഫീസ് പ്രവർത്തനമാരംഭിക്കും. ഒമ്പത് മാസത്തിനുള്ളിൽ ഡി.പി.ആറും അഞ്ചുവർഷത്തിനകം പദ്ധതിയും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം- കൊച്ചി: 1.20 മണിക്കൂർ
തിരുവനന്തപുരം- കോഴിക്കോട്: 2.5 മണിക്കൂർ
തിരുവനന്തപുരം- കണ്ണൂർ: 3.15 മണിക്കൂർ
അതിവേഗം ബഹുദൂരം
തുടക്കത്തിൽ എട്ടുകോച്ചുകൾ. 12 മുതൽ 16 വരെയായി കൂട്ടാനാവും.
560 പേർക്ക് യാത്ര ചെയ്യാം
നിലവിൽപരമാവധി വേഗം- 200 കിലോമീറ്റർ
20- 25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ
ഭാവിയിൽ കാസർകോട്, മംഗലാപുരം, ബോംബെ വരെ ലൈൻ നീട്ടാം
70 % എലവേറ്റഡ് പാത, 20% തുരങ്കപാത
യാത്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്
നിർമ്മാണം സ്റ്റാൻഡേഡ് ഗേജിൽ
ഗുഡ്സ് ട്രെയിനുകൾക്ക് സർവീസുണ്ടാവില്ല
നിലവിലെ പാതയുമായി കണക്ഷനുണ്ടാവില്ല
എ.സി ചെയർകാറുകളുടെ ഒന്നര മടങ്ങാണ് യാത്രാനിരക്ക് പ്രതീക്ഷിക്കുന്നത്
22 സ്റ്റോപ്പുകൾ
തിരുവനന്തപുരം സെൻട്രൽ, വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ വിമാനത്താവളം), കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെ 22 സ്റ്റോപ്പുകൾ.
പ്രതീക്ഷിത ചെലവ്- 86,000 കോടി (1,00,000 കോടി വരെ ഉയർന്നേക്കാം)
ഒരു കിലോമീറ്ററിന് 200 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |