SignIn
Kerala Kaumudi Online
Thursday, 02 April 2026 10.30 PM IST

എറണാകുളത്ത് പ്ലാറ്റ്‌ഫോം നവീകരണം;ട്രെയിനുകൾ റദ്ദാക്കി

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 26 വരെ ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും, ഒരു ട്രെയിൻ വൈകി ഓടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

പാലക്കാട് -എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയിൽ നിന്നായിരിക്കും മടക്ക സർവ്വീസ് നടത്തുക. ഗുരുവായൂർ -എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം -കണ്ണൂർ ഇന്റർസിറ്റി ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. കൂടാതെ എം.ജി.ആർ ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് 30 മിനിറ്റ് വൈകിയോടും.

TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.