SignIn
Kerala Kaumudi Online
Wednesday, 22 April 2026 6.37 PM IST

ട്രെയിൻ ഗതാഗതത്തിൽ മാറ്റം: പ്രധാന സർവീസുകൾ വഴിതിരിച്ചുവിടും

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: റെയിൽവേയുടെ അറ്റകുറ്റപ്പണികളെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ട്രെയിൻ സർവീസുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മാർച്ച് 13ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ സൂപ്പർ ഫാസ്റ്റ് മാർച്ച് 14ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ഉണ്ടാകില്ല. പകരം ഈ ട്രെയിൻ കോട്ടയത്തു നിന്നായിരിക്കും പുറപ്പെടുക. സമയം രാത്രി 8.05. 12ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും.


13ന് പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ് നാഗർകോവിൽ ടൗണിൽ നിന്നു യാത്ര തുടങ്ങും. 14ന് പുറപ്പെടുന്ന ചെന്നൈ –തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 14ന് പുറപ്പെടുന്ന കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌‌സ്‌‌പ്രസും ആലപ്പുഴ വഴി സർവീസ് നടത്തും. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

TAGS: TRAIN, LATESTNEWS, DISRUPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.