
തിരുവനന്തപുരം:ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 15ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു.നിലമ്പൂർ-കോട്ടയം എക്സ്പസിന് മുളളൂർക്കര,ഒല്ലൂർ,നെല്ലായ്,കൊരട്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് നൽകും.ഷൊർണ്ണൂർ-തൃശ്ശൂർ,തൃശ്ശൂർ-കണ്ണൂർ പാസഞ്ചറുകൾ ആലുവയിലേക്ക് നീട്ടും.കൂടാതെ ചെന്നൈയിൽ നിന്ന് സേലം,പാലക്കാട്,എറണാകുളം,കോട്ടയം വഴി കൊല്ലത്തേക്കും മധുര വഴി കന്യാകുമാരിക്കും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |