തിരുവനന്തപുരം: മംഗലാപുരത്തുനിന്ന് കൊച്ചുവേളിയിലേക്ക് 11ന് വിഷു സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. വൈകിട്ട് 6ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് 12ന് രാവിലെ 6.30ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് 12ന് രാവിലെ 8.30ന് മടക്ക സർവീസ്.മംഗലാപുരത്ത് വൈകിട്ട് 8.45ന് എത്തും.ട്രെയിൻ നമ്പർ 06041/06042.
പത്ത് സ്ളീപ്പറും മൂന്ന് തേർഡ് എ.സി,രണ്ട് സെക്കൻഡ് എ.സി.നാല് ജനറൽ കോച്ചുകളുമാണുള്ളത്. കാസർകോട്,കാഞ്ഞങ്ങാട്,പയ്യന്നൂർ,കണ്ണൂർ,തലശേരി,വടകര,കോഴിക്കോട്,തിരൂർ,ഷൊർണ്ണൂർ, തൃശ്ശൂർ,ആലുവ,എറണാകുളം ടൗൺ,കോട്ടയം,ചങ്ങനാശേരി,തിരുവല്ല, ചെങ്ങന്നൂർ,മാവേലിക്കര,കായംകുളം,കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |