തിരുവനന്തപുരം:വേനലവധിക്കാല തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽ നിന്ന് ബംഗാളിലെ സാന്ദ്രഗാച്ചിയിലേക്കും ചെന്നൈയിലേക്കും കൊല്ലത്തുനിന്ന് ബാംഗ്ളൂർ,ഹുബ്ളി നഗരങ്ങളിലേക്കും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു.ബാംഗ്ളൂർ,ഹുബ്ളി,ചെന്നൈ നഗരങ്ങളിലേക്ക് രണ്ട് സർവീസുകളും സാന്ദ്രഗാച്ചിയിലേക്ക് പത്ത് സർവീസുകളുമാണുള്ളത്.ചെന്നൈയിൽ നിന്ന് സേലം പാലക്കാട് എറണാകുളം കോട്ടയം വഴി കൊച്ചുവേളിയിലേക്ക് ഇന്ന് രാത്രി 11.55ന് പുറപ്പെട്ട് നാളെ വൈകിട്ട് ആറിന് എത്തും.കൊച്ചുവേളിയിൽ നിന്ന് അഞ്ചിന് വൈകിട്ട് 5.15ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.30ന് ചെന്നൈയിലെത്തും.ഹുബ്ലിയിൽ നിന്ന് ബാംഗ്ലൂർ വഴി കൊല്ലത്തേക്കുള്ള ട്രെയിൻ ഇന്ന് രാവിലെ 7.05ന് പുറപ്പെട്ട് നാളെ രാവിലെ 7ന് കൊല്ലത്ത് എത്തും. മടക്ക സർവീസ് 3ന് രാവിലെ 10:45നു പുറപ്പെട്ട പിറ്റേന്ന് രാവിലെ 10.40ന് ഹുബ്ളിയിൽ എത്തും.കൊച്ചുവേളിയിൽ നിന്ന് സാന്ദ്രഗാച്ചിയിലേക്കുള്ള ട്രെയിൻ നാളെ മുതൽ ജൂൺ 5 വരെ10 സർവീസുകൾ നടത്തും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 1:45ന് സാന്ദ്രഗാച്ചിയിലെത്തും. മടക്ക സർവീസ് തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് ബുധനാഴ്ചകളിൽ രാവിലെ 9.55ന് കൊച്ചുവേളിയിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |