
കോഴിക്കോട്: ട്രെയിനിനു നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ കല്ലേറിൽ പരിക്കേറ്റ പി.ജി വിദ്യാർത്ഥിനി
വടകര പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഐശ്വര്യയ്ക്കാവശ്യമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പിടികൂടാൻ കർശനനിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാനാവില്ല, പക്ഷേ വിദ്യാർത്ഥിനിക്ക് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്.
മുഖത്തും ചുണ്ടുകൾക്കും ഗുരുതര പരിക്കേറ്റ ഐശ്വര്യയുടെ ശസ്ത്രക്രിയ പൂർത്തിയായി. ഇളകിയ മൂന്നു പല്ലുകൾ നീക്കംചെയ്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ പൊലീസ് എന്നിവരുടെ അന്വേഷണം പുരോഗമിക്കുകയാണ്. സിസി. ടി.വി ക്യാമറകൾ, മൊബൈൽ ഫോൺ ടവറുകൾ എന്നിവ പരിശോധിച്ചു. ആർ.പി.എഫ്., റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.
തിങ്കളാഴ്ച രാത്രി 10ന് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസിൽ കടലുണ്ടിക്കും ഫറോക്കിനും ഇടയിലായിരുന്നു കല്ലേറ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |