പുത്തൂർ/കൊല്ലം: ചെന്നൈയിൽ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പുത്തൂർ കുന്നത്ത് നെല്ലിപ്പിള്ളിൽ വീട്ടിൽ സിബി പാപ്പച്ചന്റെയും അനിത സിബിയുടെയും മകൾ നിഖിത.കെ.സിബിയാണ് (19) മരിച്ചത്. താംബരം മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബി.എസ്സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു.
ഇന്നലെ രാവിലെ 9.45ന് ചെന്നൈ ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപം ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. തത്ക്ഷണം മരിച്ചു. മൊബൈൽ ഫോൺ ഹെഡ്സെറ്റ് വച്ച് സംസാരിച്ച് നടക്കവേ, ട്രെയിൻ വരുന്നത് അറിയാതെ മറികടന്നെന്നാണ് സൂചന. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ന് രാവിലെ പുത്തൂരിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പിതാവ് പ്രവാസിയാണ്. നേഹ മറിയം സിബിയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |