SignIn
Kerala Kaumudi Online
Saturday, 02 May 2026 3.43 PM IST

തീർത്ഥാടകരുമായി പോയ  ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
collided-bus

റാഞ്ചി: തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോയ ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും തകർന്നു.

നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവർക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, LATESTNEWS, ACCIDENTNEWS, COLLIDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY