ഡെറാഡൂൺ: ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് ഭക്തർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രപരിസരത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ക്ഷേത്രത്തിലെ സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തിൽ ഗർവാൾ ഡിവിഷൻ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ മാദ്ധ്യമങ്ങൾക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
ഓവർഹെഡ് വൈദ്യുതി ലൈൻ പൊട്ടി നടപ്പാതയുടെ തിരക്കേറിയ ഭാഗത്ത് വീണതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്. ഹരിദ്വാറിലെ അഞ്ച് പുണ്യക്ഷേത്രങ്ങളിലൊന്നാണ് മൻസ ദേവി ക്ഷേത്രം. ശിവാലിക് കുന്നുകളുടെ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 500 അടി ഉയരത്തിലാണ് ക്ഷേത്രം. എല്ലാ വർഷവും ശ്രാവണ മാസത്തിൽ ഹരിദ്വാറിൽ വൻതോതിൽ ഭക്തർ എത്താറുണ്ട്. അങ്ങനെ ഭക്തർ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് മൻസ ദേവി ക്ഷേത്രം. ഇത്തവണ ക്ഷേത്രം അധികൃതർ പ്രതീക്ഷിച്ചതിലും അധികം ഭക്തർ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
हरिद्वार स्थित मनसा देवी मंदिर मार्ग में भगदड़ मचने का अत्यंत दुःखद समाचार प्राप्त हुआ है। @uksdrf, स्थानीय पुलिस तथा अन्य बचाव दल मौके पर पहुंचकर राहत एवं बचाव कार्यों में जुटे हुए हैं।
— Pushkar Singh Dhami (@pushkardhami) July 27, 2025
इस संबंध में निरंतर स्थानीय प्रशासन के संपर्क में हूं और स्थिति पर लगातार निगरानी रखी जा रही…
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |