
രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ബി.എസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് വാട്ടർ മാനേജ്മെന്റ് , ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് , ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി , ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി , ബി.എസ്സി ബയോടെക്നോളജി മൾട്ടിമേജർ , ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് , ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ്, ബി.വോക് ഫുഡ് പ്രോസസിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
എം.ജി സർവകലാശാല പരീക്ഷാ തീയതി
ആറാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ 28 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം (സി.എസ്.എസ്, 2017, 2018 അഡ്മിഷനുകൾ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി ഒമ്പതുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ നടക്കും.
കുഫോസ് ബിരുദദാനം
ഫെബ്രുവരി 19ന്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) പതിനൊന്നാമത് ബിരുദദാനം ഫെബ്രുവരി 19ന് പനങ്ങാട് സർവകലാശാല ആസ്ഥാനത്തു നടത്തും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം ഈ മാസം 20. വിവരങ്ങൾക്ക് : www.kufos.ac.in. ഫോൺ: 0484-2275035, 2275036, 2275037.
ഓർമിക്കാൻ...
1. GATE അഡ്മിറ്റ് കാർഡ്:- ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് അഡ്മിറ്റ് കാർഡ് ഐ.ഐ.ടി ഗോഹട്ടി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 7 മുതൽ 15 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: gate2026.iitg.ac.in.
2. യു.ജി.സി നെറ്റ് ഉത്തര സൂചിക: യു.ജി.സി നെറ്റ് ഡിസംബർ 2025 പ്രൊവിഷണൽ ഉത്തരസൂചിക എൻ.ടി.എ നാളെ പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: ugcnet.nta.nic.in
3. പി.ജി മെഡിക്കൽ:- നീറ്റ് പി.ജി മെഡിക്കൽ ആദ്യ രണ്ട് റൗണ്ടുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളിൽ, സീറ്റ് ഒഴിവാക്കാൻ (resign) ആഗ്രഹിക്കുന്നവർക്ക് 15ന് വൈകിട്ട് 5 വരെ അവസരമുണ്ടെന്ന് എം.സി.സി അറിയിച്ചു. ഇങ്ങനെ ഒഴിവു വരുന്ന സീറ്രുകൾ മൂന്നാം റൗണ്ട് അലോട്ട്മെന്റിൽ ഉൾപ്പെടുത്തും. വെബ്സൈറ്റ്: mcc.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |