തിരുവനന്തപുരം: ലോകത്തെ മികച്ച സർവകലാശാലകളുമായും ഗവേഷണസ്ഥാപനങ്ങളുമായും അക്കാഡമിക്, ഗവേഷണ ബന്ധങ്ങൾ വ്യാപിപ്പിക്കാൻ സാങ്കേതിക സർവകലാശാല. ദേശീയ, രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി ചേർന്ന് ട്വിന്നിംഗ് പ്രോഗ്രാം ഉൾപ്പടെയുള്ള സഹകരണത്തിനും സർവകലാശാല ജീവനക്കാർക്ക് ഇതര യൂണിവേഴ്സിറ്റികളിലേക്ക് ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനുള്ള ചട്ട ഭേദഗതിയ്ക്കും ബോർഡ് ഒഫ് ഗവർണൻസ് അംഗീകാരം നൽകി.
അക്കാഡമിക് കൗൺസിലിലേക്ക് അദ്ധ്യാപക മണ്ഡലത്തിൽ നിന്ന് പ്രിൻസിപ്പൽമാരായ ഡോ. സി. സതീഷ് കുമാർ (ഗവ.എൻജിനിയറിംഗ് കോളേജ്, ഇടുക്കി), ഡോ. ടി.എ. ഷാഹുൽ ഹമീദ് (ടി.കെ.എം. എൻജിനിയറിംഗ്, കൊല്ലം), ഡോ. ടി.ടി. സുനിൽ (ഐ.എച്ച്.ആർ.ഡി കോളേജ്, ആറ്റിങ്ങൽ), ഡോ.എസ്.ഷീല (മോഹൻദാസ് കോളേജ്, തിരുവനന്തപുരം) അദ്ധ്യാപകരായ ഡോ.പി.വി. മോഹൻദാസ് (ഗവ.എൻജിനിയറിംഗ് കോളേജ്, തൃശ്ശൂർ), ഡോ. സുരേഖ മറിയം വർഗീസ് (എം.എ.കോളേജ്, കോതമംഗലം), ഡോ.ടി.എം.ലിബീഷ് (എസ്.സി.ടി, തിരുവനന്തപുരം), ഡോ.ഐ. റഹ്മത്തുന്നിസ (എം.ഇ.എസ്, കുറ്റിപ്പുറം) എന്നിവരേയും ഗവേഷണ കൗൺസിലിലേക്ക് ഡോ. എസ്. എ. ബിനൂഷ് (ഗവ.എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം), ഡോ. പി. ജയപ്രകാശ് (ഗവ.എൻജിനിയറിംഗ് കോളേജ്, കണ്ണൂർ), ഡോ.വി.ഐ. താജുദ്ദിൻ അഹമ്മദ് (ഗവ.എൻജിനിയറിംഗ് കോളേജ്, തൃശ്ശൂർ), ഡോ. പി.ആർ.സുരേഷ് (എൻ.എസ്.എസ്. എൻജി.കോളേജ്, പാലക്കാട്), ഡോ. ജിൻസ കുരുവിള (എം.എ.കോളേജ്, കോതമംഗലം), ഡോ. ഇന്ദു. പി. നായർ (കോളേജ് ഒഫ് എൻജിനിയറിംഗ്, കിടങ്ങൂർ) എന്നിവരേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |