SignIn
Kerala Kaumudi Online
Saturday, 27 April 2024 12.47 AM IST

കേരള സർവകലാശാലാ പ്രൈവ​റ്റ് സ്​റ്റഡി പരീക്ഷാഫലം

p

ഏപ്രിൽ 2021 സെഷൻ ബി കോം. ആന്വൽ സ്‌കീം പ്രൈവ​റ്റ് സ്​റ്റഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയ്ക്ക് അപേക്ഷിച്ച റഗുലർ, പ്രൈവ​റ്റ് വിദ്യാർത്ഥികൾക്ക് രണ്ടാം വർഷ ഇംപ്രൂവ്മെന്റും ഒന്നാം വർഷ റീ അപ്പിയറൻസ് പരീക്ഷയ്ക്കുമായി 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി ഫിസിക്സ് വിത്ത് മാത്തമാ​റ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ് (231) (2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നും നാലും സെമസ്​റ്റർ ബി.ബി.എ (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ. പൊളി​റ്റിക്കൽ സയൻസ് (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവാവോസി 13 ന് കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തും.

നാലാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി കോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല മനഃശാസ്ത്ര വകുപ്പിൽ പ്രവർത്തിക്കുന്ന സൈക്കോളജി കൺസൾട്ടൻസി സെൽ കോഗ്നി​റ്റീവ് ബിഹേവിയർ തെറാപ്പിയിൽ ദ്വിദിന ശിൽപശാല 18, 19 തീയതികളിൽ കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്നു. ഫോൺ:9447221421.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.