തിരുവനന്തപുരം: അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്സി സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 4 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
ജൂലായ് നാലിന് ആരംഭിക്കുന്ന ബി.പി.എഡ്. (ദ്വിവത്സര കോഴ്സ് - 2020 സ്കീം), രണ്ടാം സെമസ്റ്റർ (റെഗുലർ & സപ്ലിമെന്ററി), നാലാം സെമസ്റ്റർ (റെഗുലർ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
24 ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരളസർവകലാശാല യൂണിയൻ (2021 - 2022) ഭാരവാഹികളുടേയും സെനറ്റ്/സ്റ്റുഡന്റ്സ് കൗൺസിലിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പ് 27 ലേക്ക് മാറ്റി.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് 2018 സ്കീം (2018 അഡ്മിഷൻ) ആറാം സെമസ്റ്റർ (ഇംപ്രൂവ്മെന്റ്), ജൂൺ 2022 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 5 ന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബികോം./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും അപേക്ഷിക്കാം.
കാര്യവട്ടം ലക്ഷ്മീഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷന്റെ (എൽ.എൻ.സി.പി.ഇ) എം.പി.ഇ.എസ്, ബി.പിഎഡ്. (നാല് വർഷം) ഇന്നോവേറ്റീവ് കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂലായ് 1 മുതൽ.
വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നാം സെമസ്റ്റർ പി.ജി. (എം.എസ്സി ഒഴികെ) പ്രോഗ്രാമുകളുടെ സമ്പർക്ക ക്ലാസുകൾ ഓൺലൈനായി 25 മുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |