തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ജൂൺ-7. വെബ്സൈറ്റ്- https://admissions.keralauniversity.ac.in. ഒ.സി.ഐ കാർഡ് ഉള്ളവരും വിദേശ വിദ്യാർത്ഥികളും cga@keralauniversity.ac.in ഇ-മെയിലിൽ ബന്ധപ്പെടണം.
എല്ലാ കോളേജുകളിലെയും മെരിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. എല്ലാ വിദ്യാർത്ഥികളും (മാനേജ്മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. ബി.എ മ്യൂസിക്, ബി.പിഎ എന്നീ കോഴ്സുകളിലും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് സ്പോർട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്ത ശേഷം സ്പോർട്ട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ഇത് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. ഹെൽപ്പ് ലൈൻ-8281883052, 8281883053, 8281883052. വിവരങ്ങൾക്ക്- https://admissions.keralauniversity.ac.in
ജുഡിഷ്യൽ സർവീസസ് പരീക്ഷ ജൂൺ 22ന്
തിരുവനന്തപുരം: കേരള ജുഡിഷ്യൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ ജൂൺ 22ന് നടത്താൻ ഹൈക്കോടതി തീരുമാനിച്ചു. ജുഡിഷ്യൽ സർവീസിലെ എൻട്രി ലെവൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മൂന്ന് വർഷത്തെ നിയമ പ്രാക്ടീസ് നിർബന്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലവിലുള്ള നിയമന നടപടികൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നേരത്തെ നിശ്ചയിച്ചിരുന്ന സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചത്. ജൂൺ 22ന് നടക്കുന്ന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.inൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് രജിസ്ട്രാർ അറിയിച്ചു. നിലവിൽ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ് ഉപയോഗിക്കണം. പുതുക്കിയ തീയതി ഉൾപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് ഇനിയും ലഭ്യമാക്കില്ലെന്നും രജിസ്ട്രാർ അറിയിച്ചു.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ എം.ജി സർവകലാശാലയിൽ അഫിയിലേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ നാലുവർഷ ബിരുദ പ്രവേശനത്തിന് www.ihrdadmissions.org ൽ അപേക്ഷിക്കാം. കോളേജുകൾ ഇവയാണ്- കോന്നി (0468 2382280, 8547005074), മല്ലപ്പള്ളി (0469 2681426, 8547005033), കടുത്തുരുത്തി (0482 9264177, 8547005049), കാഞ്ഞിരപ്പള്ളി(0482 8206480, 8547005075) പയ്യപ്പാടി (8547005040), മറയൂർ (8547005072), നെടുങ്കണ്ടം (8547005067), പീരുമേട് (0486 9299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047), പുത്തൻവേലിക്കര (0484 2487790, 8547005069). വിവരങ്ങൾക്ക്: www.ihrd.ac.in .
എം.ടെക് പ്രവേശനം
തിരുവനന്തപുരം: എം.ടെക് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ, ഗേറ്റ്സ്കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും 30വരെ അവസരം. dtekerala.co.in/sitelogin, www.dtekerala.gov.in.
ഓർമിക്കാൻ...
1. ബാച്ച്ലർ ഒഫ് വിഷ്വൽ ആർട്സ്:- തമിഴ്നാട് സർക്കാർ സ്ഥാപനമായ എംജി.ആർ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ ഒഫ് വിഷ്വൽ ആർട്സിന്റെ വിവിധ പ്രോഗ്രാമുകളിലേക്ക് 28 വരെ അപേക്ഷിക്കാം. ഡയറക്ഷൻ & സ്ക്രീൻപ്ലേ റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, ഓഡിയോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഫിലിം എഡിറ്റിംഗ്, അനിമേഷൻ & വിഷ്വൽ എഫക്ട്സ് എന്നിവയാണ് പ്രോഗ്രാമുകൾ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.filminstitute.tn.gov.in
2. സെറ്റ് രജിസ്ട്രേഷൻ: ഹയർ സെക്കൻഡറി അദ്ധ്യാപന യോഗ്യതാ പരീക്ഷയായ 'സെറ്റിന്' 28 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: lbscentre.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |