ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി. എസ്സി, ബി. കോം,ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ലിയു, ബി.വോക് സി.ബി.സി.എസ്.എസ് പരീക്ഷകൾക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്.സി, ബി കോംപരീക്ഷകൾക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷാടൈംടേബിൾ
മേയ് 9 നുള്ള ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈക്കോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി, ജിയോളജി, കെമിസ്ട്രി കോഴ്സുകളുടെ പ്രാക്ടിക്കൽ, പ്രോജക്ട്, ഡിസർട്ടേഷൻ,
മേയ് 10 നുള്ള ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ പ്രോജക്ട് /ഡിസർട്ടേഷൻ വൈവവോസി പരീക്ഷ, മേയ് 11 നുള്ള മൂന്നാം സെമസ്റ്റർ ബി. എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി, ബി കോം പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
മേജർ പ്രോജക്ട് , വൈവവോസി
സി.ബി.സി.എസ്.എസ് സി.ആർ ആറാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സിന്റെ മേജർ പ്രോജക്ട് , വൈവ വോസി 11,12 തീയതികളിലേക്ക് മാറ്റി.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് സമർപ്പണം, വൈവാവോസി, പ്രാക്ടിക്കൽ പെർഫോമൻസ് 10, 11 തീയതികളിൽ തിരുവനന്തപുരം വനിതാ കോളേജിൽ.
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രോണിക് സർക്യൂട്ട് ലാബ് പരീക്ഷ 5ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലും ഇലക്ട്രിക്കൽ മെഷീൻസ് ലാബ് പരീക്ഷ 6 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലും നടത്തും.
ആറാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ്സി ബയോടെക്നോളജി (മൾട്ടി മേജർ)(350) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10മുതൽ.
രണ്ടാം സെമസ്റ്റർ എം എ/ എം.എസ്സി/ എം കോം പരീക്ഷകൾ മേയ് 10 ലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റർ എം.ബി.എ, ഒന്നാം സെമസ്റ്റർ എം.ബി.എ കൊവിഡ് സ്പെഷ്യൽ പരീക്ഷ മേയ് 9 ന് നടത്തും.
കേരളസർവകലാശാല അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെ അപാകതകളെക്കുറിച്ച് പ്രോവൈസ്ചാൻസർ ഡോ. പി.പി. അജയകുമാറിന്റെ നേതൃത്വത്തിൽ കേരള സർവകലാശാല അന്വേഷണം തുടങ്ങി. ബി.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന വിഷയത്തിന്റെ പ്രത്യേക പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയതും ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയിൽ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ഉപയോഗിച്ചതുമാണ് അന്വേഷിക്കുന്നത്. രണ്ട് പരീക്ഷയും റദ്ദാക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വൈസ്ചാൻസലറോട് വിശദീകരണം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |