SignIn
Kerala Kaumudi Online
Saturday, 27 April 2024 1.58 AM IST

നിയമ പരിഷ്കരണ കമ്മിഷൻ ശുപാർശ: സർവകലാശാലകളിൽ ഉയർന്ന ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കണം

p

തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിനുള്ള പ്രായപരിധി അറുപതിൽ നിന്ന് 65ആക്കണമെന്നും, സർവകലാശാലാ ഭരണം കാര്യക്ഷമമാക്കാൻ കെ.എ.എസ് മാതൃകയിൽ അസി. രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തുടങ്ങിയ നിശ്ചിത ശതമാനം ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കണമെന്നും നുവാൽസ് മുൻ വി.സി ഡോ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷനായ സർവകലാശാലാ നിയമ പരിഷ്കരണ കമ്മിഷൻ ശുപാർശ.

സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് പഠനകേന്ദ്രങ്ങൾ തുടങ്ങണം. അദ്ധ്യാപകർക്കായി പുതിയ പെരുമാറ്റച്ചട്ടവും,. സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിക്കാൻ സർവകലാശാലാ ട്രൈബ്യൂണൽ അദ്ധ്യക്ഷൻ ചെയർമാനായി സമിതിയും രൂപീകരിക്കണം.

എയ്ഡഡ് കോളേജുകളിൽ അദ്ധ്യാപകരെ 15ദിവസത്തിലേറെ സസ്പെൻഡ് ചെയ്യാൻ വി.സിയുടെ മുൻകൂർ അനുമതി വേണം. സസ്പെൻഷൻ ന്യായമല്ലെന്ന് കണ്ടെത്തിയാൽ തിരിച്ചെടുക്കണം. മാനേജ്മെന്റ് തിരിച്ചെടുത്തില്ലെങ്കിലും ഡ്യൂട്ടിയിലാണെന്ന് പരിഗണിച്ച് ശമ്പളവും ആനുകൂല്യങ്ങളും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകും.

മറ്റ് ശുപാർശകൾ

■പ്രോ വൈസ്ചാൻസലർ നിയമനത്തിനുള്ള പ്രായപരിധി അറുപതാക്കണം.

■സർവകലാശാലാ പ്രൊഫസറോ കോളേജ് പ്രിൻസിപ്പലോ ആവണം പിവിസി.

.■സർവകലാശാലകലുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രജിസ്ട്രാറാവണം

■രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ നിയമനത്തിന് സർക്കാർ അനുമതി വേണ്ട.

■സർവകലാശാലാ ചട്ടങ്ങൾ രൂപീകരിക്കാനും സിൻഡിക്കേറ്റിറക്കുന്ന ഓർഡിനൻസ് അംഗീകരിക്കാനുമുള്ള അധികാരവും സെനറ്റിന്.

■സിൻഡിക്കേറ്റിലെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കാതെ അംഗങ്ങളുടെ എണ്ണം ചുരുക്കണം.

■അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ കൗൺസിൽ ഒഫ് ഫാക്വൽറ്റി ഡീൻസ് .

■വിദ്യാർത്ഥികളുടെ പരാതി പരിഹാരത്തിന് സമിതികളുണ്ടാവണം.

■പുതിയ കോളേജുകളും കോഴ്സും തുടങ്ങേണ്ട സ്ഥലങ്ങളുടെ പട്ടിക മുൻകൂട്ടി

പ്രസിദ്ധീകരിക്കണം.

■സംസ്ഥാനത്തെ ഒരു സർവകലാശാല അംഗീകരിക്കുന്ന ബിരുദം മറ്റ് സർവകലാശാലകളും അംഗീകരിക്കണം..

അ​ധി​കാ​ര​ങ്ങ​ൾ​ ​ട്രൈ​ബ്യൂ​ണ​ലി​ന് ​ന​ൽ​കാ​ൻ​ ​ശു​പാ​ർ​ശ:
സ​ർ​വ​ക​ലാ​ശാ​ല​ക​ളിൽ
ഗ​വ​ർ​ണ​റു​ടെ​ ​'​പ​ല്ല് ​പ​റി​ക്കും'

എം.​എ​ച്ച് ​വി​ഷ്‌​ണു

■​നി​യ​മ​പ​രി​ഷ്ക​ര​ണ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യിൽ
തി​രു​വ​ന​ന്ത​പു​രം​:​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​ർ​ക്ക് ​നി​ല​വി​ലു​ള്ള
അ​ധി​കാ​ര​ങ്ങ​ൾ​ ​സു​പ്രീം​കോ​ട​തി​യി​ലെ​യോ​ ​ഹൈ​ക്കോ​ട​തി​യി​ലെ​യോ​ ​സി​റ്റിം​ഗ് ​ജ​‌​ഡ്ജി​യെ​ ​അ​ദ്ധ്യ​ക്ഷ​നാ​ക്കി​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​ട്രൈ​ബ്യൂ​ണ​ലി​ന് ​ന​ൽ​ക​ണ​മെ​ന്ന് ​നി​യ​മ​ ​പ​രി​ഷ്ക​രണ
ക​മ്മി​ഷ​ൻ​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ശു​പാ​ർ​ശ.
15​ ​വ​ർ​ഷ​ത്തെ​ ​പ്രാ​ക്ടീ​സു​ള്ള​ ​ഹൈ​ക്കോ​ട​തി​ ​വ​ക്കീ​ൽ,​ ​വൈ​സ്ചാ​ൻ​സ​ല​റു​ടേ​തി​ന് ​തു​ല്യ​മാ​യ​ ​യോ​ഗ്യ​ത​യു​ള്ള​ ​അ​ക്കാ​ഡ​മീ​ഷ്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​ട്രൈ​ബ്യൂ​ണ​ലി​ലു​ള്ള​ത്.​ ​ഇ​വ​രെ​ ​സ​ർ​ക്കാ​രാ​ണ് ​നി​യ​മി​ക്കേ​ണ്ട​ത്.​ഇ​തോ​ടെ​ ,​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണം
വ​ർ​ദ്ധി​ക്കു​ക​യും​ ,​ഗ​വ​ർ​ണ​ർ​ ​നോ​ക്കു​കു​ത്തി​യാ​യി​ ​മാ​റു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​അ​ക്കാ​ഡ​മി​ക്
വൃ​ത്ത​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
നി​ല​വി​ൽ,​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​എ​ല്ലാ​ ​അ​പ്പീ​ലു​ക​ളി​ലും​ ​അ​ന്തി​മ​ ​വാ​ക്ക് ​ചാ​ൻ​സ​ല​റു​ടേ​താ​ണ്.​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ത്തി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഏ​ത് ​അ​ധി​കാ​രി​യെ​യും​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്യാ​നും​ ​പി​രി​ച്ചു​വി​ടാ​നും​ ​അ​ധി​കാ​ര​മു​ണ്ട്.​ ​നി​യ​മ​ന​ങ്ങ​ളി​ലും​ ​ച​ട്ട​ഭേ​ദ​ഗ​തി​ക​ളി​ലു​മ​ട​ക്കം​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കാം.​ ​പെ​രു​മാ​റ്റ​ദൂ​ഷ്യ​മോ​ ​അ​ഴി​മ​തി​യോ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യോ​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​വൈ​സ്ചാ​ൻ​സ​ല​റെ​യും​ ​പ്രോ​ ​വൈ​സ്ചാ​ൻ​സ​ല​റെ​യും​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​നീ​ക്കാം.​ ​സി​ൻ​ഡി​ക്കേ​റ്റെ​ടു​ത്ത​ ​തെ​റ്റാ​യ​ ​തീ​രു​മാ​നം​ ​റ​ദ്ദാ​ക്കാം.​ ​ശു​പാ​ർ​ശ​ക​ളും​ ​ഭേ​ദ​ഗ​തി​ക​ളും​ ​അം​ഗീ​ക​രി​ക്കാ​തെ,​ ​ഫ​യ​ൽ​ ​അ​ന​ന്ത​മാ​യി​ ​പി​ടി​ച്ചു​വ​യ്ക്കാ​നു​മാ​വും.​ ​ഈ​ ​വി​വേ​ച​നാ​ധി​കാ​ര​ങ്ങ​ളെ​ല്ലാം​ ​എ​ടു​ത്തു​മാ​റ്റാ​നാ​ണ് ​ശു​പാ​ർ​ശ.​പു​തി​യ​ ​കോ​ളേ​ജു​ക​ളും​ ​കോ​ഴ്സു​ക​ളും​ ​തു​ട​ങ്ങു​ന്ന​തി​ലെ​ ​അ​പ്പീ​ൽ,​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​രാ​തി​ക​ൾ,​ ​പ​രീ​ക്ഷ​ക​ളെ​യും​ ​ബി​രു​ദ​ങ്ങ​ളു​ടെ​ ​തു​ല്യ​ത​യും​ ​സം​ബ​ന്ധി​ച്ച​ ​ത​ർ​ക്ക​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​ട്രൈ​ബ്യൂ​ണ​ലി​നാ​വ​ണം.

ക​വ​രു​ന്ന
അ​ധി​കാ​ര​ങ്ങൾ
■​നി​യ​മ​ഭേ​ദ​ഗ​തി
സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ​ ​നി​ല​വി​ൽ​ ​ചാ​ൻ​സ​ല​റു​ടെ​ ​അ​നു​മ​തി​ ​ല​ഭി​ച്ചാ​ലേ​ ​ന​ട​പ്പാ​ക്കാ​നാ​വൂ.​ഇ​നി​ ​മു​ത​ൽ​ ​ച​ട്ട​ഭേ​ദ​ഗ​തി​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​ക്കാ​യി​ ​സ​മ​ർ​പ്പി​ച്ച് 60​ ​ദി​വ​സ​ത്തി​ന​കം​ ​തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​അ​ത് ​അം​ഗീ​ക​രി​ച്ച​താ​യി​ ​ക​ണ​ക്കാ​ക്ക​ണം
60​ദി​വ​സ​ത്തി​ന​കം​ ​പു​ന​:​പ​രി​ശോ​ധ​ന​യ്ക്ക് ​ചാ​ൻ​സ​ല​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​സെ​ന​റ്റ് ​പ​രി​ശോ​ധി​ക്കും.​ ​ആ​വ​ശ്യ​മാ​യ​ ​ഭേ​ദ​ഗ​തി​ക​ളോ​ടെ​ ​വീ​ണ്ടും​ ​സെ​ന​റ്റ് ​അം​ഗീ​ക​രി​ച്ചാ​ൽ​ ​ച​ട്ട,​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ക​ൾ​ ​പി​ന്നീ​ട് ​ചാ​ൻ​സ​ല​റു​ടെ​ ​അ​നു​മ​തി​ക്കാ​യി​ ​ന​ൽ​കേ​ണ്ട​തി​ല്ല.
.​ ​■​ഓ​ർ​ഡി​ന​ൻ​സ്
നി​യ​മ​ന​ങ്ങ​ൾ​ക്കു​ള്ള​ ​യോ​ഗ്യ​ത​ക​ൾ​ ​മാ​റ്റു​ന്ന​ത​ട​ക്കം​ ​ഭ​ര​ണ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ള​ട​ങ്ങി​യ​ ​സ്റ്രാ​റ്റ്യൂ​ട്ട് ​ഭേ​ദ​ഗ​തി​ ​ചെ​യ്ത് ​ഓ​ർ​ഡി​ന​ൻ​സ് ​പു​റ​ത്തി​റ​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ഗ​വ​ർ​ണ​റി​ൽ​ ​നി​ന്ന് ​നീ​ക്ക​ണം.​ ​കു​സാ​റ്റി​ൽ​ ​ഓ​ർ​ഡി​ന​ൻ​സ് ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​പാ​സാ​ക്കി​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​രീ​തി​ ​എ​ല്ലാ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​ബാ​ധ​ക​മാ​ക്ക​ണം.
■​പ്രോ​-​ചാ​ൻ​സ​ലർ
അ​ക്കാ​ഡ​മി​ക​വും​ ​ഭ​ര​ണ​പ​ര​വു​മാ​യ​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടാ​നു​ള്ള​ ​അ​ധി​കാ​രം​ ​പ്രോ​-​ചാ​ൻ​സ​ല​റാ​യ​ ​വ​കു​പ്പു​മ​ന്ത്രി​ക്ക് ​ന​ൽ​ക​ണം
■​വൈ​സ്ചാ​ൻ​സ​ലർ
യു.​ജി.​സി​ ​പ്ര​തി​നി​ധി​യ​ട​ങ്ങി​യ​ ​സെ​ർ​ച്ച്ക​മ്മി​റ്റി​ ​ന​ൽ​കു​ന്ന​ ​പാ​ന​ലി​ൽ​ ​നി​ന്ന് ​ഒ​രാ​ളെ​ ​വി.​സി​യാ​യി​ ​ചാ​ൻ​സ​ല​ർ​ ​നി​യ​മി​ക്കു​ന്ന​താ​ണ് ​നി​ല​വി​ൽ.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലെ​ ​ഭൂ​രി​പ​ക്ഷം​ ​അം​ഗ​ങ്ങ​ളും​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്ന​യാ​ളെ​യാ​വ​ണം​ ​വി.​സി​യാ​ക്കേ​ണ്ട​തെ​ന്നാ​ണ് ​ക​മ്മി​ഷ​ൻ​ ​ശു​പാ​ർ​ശ.​ ​വി.​സി.​ ​പി.​വി.​സി​ ​ഒ​ഴി​വു​ണ്ടാ​കു​മ്പോ​ൾ​ ​സീ​നി​യ​ർ​ ​പ്രൊ​ഫ​സ​റെ​ ​താ​ത്കാ​ലി​ക​മാ​യി​ ​സി​ൻ​ഡി​ക്കേ​റ്റി​ന് ​നി​യ​മി​ക്കാം.

സ​ർ​ക്കാ​രി​ന്റെ​ ​കൈ​ക​ട​ത്തൽ
വ​ർ​ദ്ധി​ക്കു​മെ​ന്ന് ​ആ​ശ​ങ്ക
■​ചാ​ൻ​സ​ല​റു​ടെ​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ക്കു​ന്ന​ ​സ​മി​തി​ക്ക് ​കൈ​മാ​റു​ന്ന​തോ​ടെ,​ ​സ​ർ​ക്കാ​രു​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ഭ​ര​ണം​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാം
■​വ​കു​പ്പു​മ​ന്ത്രി​ക്ക് ​ഫ​യ​ലു​ക​ൾ​ ​വി​ളി​ച്ചു​വ​രു​ത്താ​നും​ ,​തീ​രു​മാ​ന​മെ​ടു​ക്കാ​നും​ ​അ​ധി​കാ​രം​ .​ ​ല​ഭി​ക്കു​ന്ന​തോ​ടെ,​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ ​പോ​ലെ​യാ​വും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ.
■​പി.​എ​ച്ച്ഡി​ ​മൂ​ല്യ​നി​ർ​ണ​യം​ 90​ദി​വ​സ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ​ ​റി​സ​ർ​ച്ച് ​കൗ​ൺ​സി​ൽ​ ​പ​രി​ശോ​ധി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്ക​ണം.
.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.