
തിരുവനന്തപുരം:ജീവനക്കാരൂടെ അടക്കം ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മെഡിക്കൽ റീ ഇംബേഴ്സ്‌മെന്റ് ഈ സർക്കാർ നിറുത്തലാക്കി മെഡിസെപ്പ് കൊണ്ടുവന്നു. ജീവനക്കാരുടെ കോൺട്രിബ്യൂഷൻ മാത്രം വാങ്ങിയ ആ ഇൻഷ്വറൻസ് പദ്ധതി പാഴായി.
സിറ്റി കോമ്പൻസേഷൻ അലവൻസ് മാറ്റി. കൊടുക്കുന്നതെല്ലാം ഔദാര്യമാണ്, അധികമാണ് എന്നുള്ള രീതിയിലാണ് സർക്കാർ.തടവുകാർക്ക് കൊടുക്കാൻ പൈസയുണ്ട്.ആശാവർക്കർമാർ എത്ര ദിവസം ഇവിടെ സമരം ചെയ്തു?ഏറ്റവും മോശം ശമ്പള പരിഷ്‌കരണമാണ് കഴിഞ്ഞ പ്രാവശ്യം നടത്തിയത്.ഇപ്പോൾ പറയുന്നത് ഡി.എ.അവകാശമല്ലെന്നാണ്.ശമ്പള പരിഷ്ക്കരണവും നടപ്പാക്കിയിട്ടില്ല.ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും സതീശൻ പറഞ്ഞു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് സ്വാഗതം പറഞ്ഞു
. കെ പി സി സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.പുരുഷോത്തമൻ, എസ്. പ്രദീപ് കുമാർ,ബി.നൗഷാദ്, എം.എസ്.മോഹനചന്ദ്രൻ, സി.ഡി.ശ്രീനിവാസ്, റീജ ബീഗം, വി.എ.ബിനു, കെ.എം.അനിൽകുമാർ ,എ.സുധീർ, ജി.ആർ.ഗോവിന്ദ്, തിബീൻ നീലാംബരൻ, സജീവ് പരിശവിള പ്രസീന,എൻ.സുരേഷ് കുമാർ,സി.സി.റൈസ്റ്റൺ പ്രകാശ്, വി.ഉമൈബ,എൻ.റീജ ജലജകുമാരി, വി.എസ്.ഷീബ, ആർ.രഞ്ജിഷ് കുമാർ,ആർ. രാമചന്ദ്രൻ നായർ,, ബി.അജികുമാർ, ഗിരീഷ് കുമാർ, റോബർട്ട് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |