
നെടുമങ്ങാട് : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ, പൂക്കോട് വെറ്ററിനറി കോളേജിൽ സഹപാഠികളുടെ ആക്രമണത്തിൽ മരിച്ച നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി 'സിദ്ധാർത്ഥ് ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റസ് വെൽഫെയർ ആക്ട്" നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സിദ്ധാർത്ഥിന്റെ മാതാവ് എം.ആർ.ഷീബയ്ക്കും ബന്ധുക്കൾക്കുമാണ് വി.ഡി.സതീശന്റെ ഉറപ്പ്. പുതുയുഗ യാത്രയുടെ നെടുമങ്ങാട്ടെ സ്വീകരണവേദിയിൽ എത്തി നീതി ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് മകന്റെ ചിത്രം ഷീബ കൈമാറി. അഡ്വ.ജി.സുബോധൻ,വട്ടപ്പാറ ചന്ദ്രൻ,അഡ്വ.എസ്.അരുൺകുമാർ,ടി.അർജുനൻ,നെട്ടിറച്ചിറ ജയൻ, അഡ്വ.എൻ.ഫാത്തിമ, സെയ്തലി കായ്പ്പാടി, സിദ്ധാർത്ഥിന്റെ അനുജൻ പവൻ പ്രകാശ് തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |