
തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തി പൂച്ച പെറ്റുകിടക്കുന്ന ഖജനാവിനെ പണംകൊണ്ട് നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിനായി ആസൂത്രിത പദ്ധതികൾ നടപ്പാക്കി സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തും. യു.ഡി.എഫിന്റെ പുതുയുഗ യാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷമായി ഭരിച്ചുമുടിച്ച് ആറുലക്ഷം കോടിയുടെ കടത്തിന്റെ കാണാക്കയത്തിലേക്ക് കേരളത്തെ തള്ളിയിട്ടു. ജനം പൊറുതിമുട്ടി. ഇതിന് അന്ത്യംകുറിച്ച് പുതുയുഗപ്പിറവിക്കായുള്ള മഹായുദ്ധത്തിൽ യു.ഡി.എഫ് വിജയിക്കും. അധികാരത്തിലെത്താൻ പോകുന്ന യു.ഡി.എഫ് കേരളത്തെ പുനർജനിപ്പിക്കാൻ സമഗ്ര സന്നാഹങ്ങളുമായാണ് വരുന്നത്. പ്രൊഫ. പി.ജെ.കുര്യൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |