തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്താൻ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം
ആവശ്യപ്പെട്ടത്. യു.ഡി.എഫിന്റെ നിവേദനവും കമ്മിഷന് കൈമാറി. സി.പി ജോണും ഒപ്പമുണ്ടായിരുന്നു.
പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ 1300 വോട്ടർമാരെന്നത് 1100 ആയും, നഗരസഭകളിൽ 1600 എന്നത് 1300 ആയും നിജപ്പെടുത്തണം. ഒരേ സമയം മൂന്ന് വോട്ട് ചെയ്യേണ്ടി വരുമ്പോൾ 1300 ഉം 1600 ഉം വോട്ടർമാർ ഒരു ബൂത്തിൽ വരുന്നത് പ്രതിസന്ധിയുണ്ടാക്കും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തദ്ദേശ പോളിംഗ് ബൂത്തുകളുടെ കാര്യത്തിൽ അടിയന്തര പുനഃപരിശോധനയും തീരുമാനവും ഉണ്ടാകണം.
നിരവധി വാർഡുകളിൽ ഡീലിമിറ്റേഷനു ശേഷവും, പോളിംഗ് സ്റ്റേഷനിൽ എത്താൻ
എട്ടിലധികം കിലോമീറ്റർ വോട്ടർമാർ യാത്ര ചെയ്യേണ്ടി വരുന്നതായി ആക്ഷേപമുണ്ട്. ഇത്തരം വാർഡുകളിൽ വോട്ടർമാരുടെ സംഖ്യ പരിഗണിക്കാതെ ഒന്നിൽ കൂടുതൽ പോളിംഗ്
ബൂത്തുകൾ ഏർപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |